വാഷിങ്ടൺ: കുടിയേറ്റക്കാരെ കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്ത്. രാജ്യം ൈകയേറാനെത്തുന്നവരാണ് കുടിയേറ്റക്കാരെന്നും നിയമത്തിന് വിട്ടുനൽകാതെ അവരെ നാടുകടത്തണമെന്നും കഴിഞ്ഞ ദിവസം ട്രംപ് ട്വിറ്ററിൽ കുറിച്ചു. കുടിയേറ്റക്കാരുടെ മക്കളെ കുടുംബത്തിൽനിന്നും വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിെൻറ നയം വൻ പ്രതിഷേധം വിളിച്ചുവരുത്തിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രസിഡൻറ് കുടിയേറ്റ വിരുദ്ധതയുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ‘നമ്മുടെ രാജ്യം കൈയേറാനെത്തുന്നവരെ അതിന് അനുവദിക്കാൻ നമുക്കാവില്ല. ആരെങ്കിലും ഇവിടെയെത്തിയാൽ ഉടൻ വന്നിടത്തേക്ക് തിരിച്ചയക്കണം. കോടതിയെയും ജഡ്ജിമാരെയും ഇടപെടലിന് അനുവദിക്കരുത്’ -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കുടിയേറ്റ വിരുദ്ധത തുടരുന്ന ട്രംപിെൻറ പ്രസ്താവനയെ അപലപിച്ച് വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമായി പ്രവർത്തിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ പ്രസിഡൻറിെൻറ പ്രസ്താവന ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, നേരത്തെ കുടുംബങ്ങളിൽനിന്ന് വേർപെടുത്തപ്പെട്ട കുട്ടികളെ തിരിച്ച് മാതാപിതാക്കളുടെ അരികിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ഇതിന് അനുകൂലമായ ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതോടെയാണ് നടപടി ആരംഭിച്ചത്.
യു.എസ്-മെക്സികോ അതിർത്തിയിൽ ആഴ്ചകൾക്കിടെ 2,300 കുട്ടികൾ കുടുംബങ്ങളിൽനിന്ന് വേർപെടുത്തപ്പെട്ടതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.